പരപ്പനങ്ങാടിയില്‍ നഗരമധ്യത്തില്‍ തേനീച്ച കൂട്ടം; ആളുകള്‍ ഭീതിയില്‍

ksfe parappanangadi copyപരപ്പനങ്ങാടി: കൂട്ടത്തോടെ എത്തിയ തേനീച്ചകള്‍ ആളുകളില്‍ പരിഭ്രാന്തി പരത്തുന്നു. ഇന്ന്‌ രാവിലെയാണ്‌ പരപ്പനങ്ങാടി കെഎസ്‌എഫ്‌ഇ ഓഫീസിന്റെ പ്രധാന കവാടത്തില്‍ തേനിച്ചകള്‍ കൂട്ടത്തോടെ എത്തിയത്‌. നഗരത്തിലെ നിരവധി സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ്‌ തേനിച്ച എത്തിയിരിക്കുന്നത്‌. പല ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന ആുകള്‍ ഭീതിയോടെയാണ്‌ ഇതുവഴി കടന്നു പോകുന്നത്‌.

തേനിച്ചകള്‍ എത്തിയതോടെ കെഎസ്‌എഫ്‌ഇ ഓഫിസിന്റെ ഷട്ടര്‍ പകുതി താഴ്‌ത്തിയിരിക്കുകയാണ്‌.