പരപ്പനങ്ങാടിയില്‍ ഓട്ടോ മതിലില്‍ ഇടിച്ച്‌ തകര്‍ന്നു;ഡ്രൈവര്‍ക്ക്‌ പരിക്ക്‌

auto copyപരപ്പനങ്ങാടി :പുത്തന്‍പീടികയിൽ സ്കൂളിന്റെ മതിലില്‍ ഇടിച്ച് ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു . പരിക്കേറ്റ ഒട്ടോയിലെ യാത്രക്കാരായ ഉണിക്കണ്ടംവീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജിത(30), മക്കളായ അമീഷ(8), ആരാധ്യ(മൂന്നര) എന്നിവരെ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഡ്രൈവർ പുത്തന്‍പീടികയിലെ അച്ചിങ്ങല്‍ സക്കീബ് (23) ന് കാലിന് പരുക്കേറ്റു .സക്കീബിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

രാവിലെ പത്തിന് യാത്രക്കാരുമായി ചിറമംഗലം ഭാഗത്തേക്ക് പോകുമ്പോള്‍ കുറുകെ ചാടിയ പൂച്ചക്ക് മുകളിലൂടെ കയറിയിറങ്ങിയ ഓട്ടോ നിയന്ത്രണം വിട്ട് പുത്തൻപീടിക മുനവ്വിറുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂളിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു . മതില്‍ തകര്‍ന്നിട്ടുണ്ട്