പരപ്പനങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിട്‌ച്ച്‌ 2 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. പരപ്പനങ്ങാടി സദ്ദാംബീച്ച്‌ സ്വദേശികളായ യുവക്കള്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ഉടന്‍തന്നെ നാട്ടുകാര്‍ തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന്‌ ഉച്ചയ്‌ക്ക്‌ മൂന്ന്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌. റോഡിന്‌ എതിര്‍വശത്തേക്ക്‌ കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്തുനിന്ന്‌ വന്ന ബൈക്ക്‌ കാറില്‍ ഇടിക്കുകയായിരുന്നു.