പരപ്പനങ്ങാടി ജംഗ്‌ഷനില്‍ കടകളില്‍ മോഷണം

parappananangdi-theft 2പരപ്പനങ്ങാടി:പരപ്പനങ്ങാടി ജംഗ്‌ഷനിലെ കടകളില്‍ മോഷണം. ജി.എസ്‌.എം മൊബൈല്‍ ഷോപ്പിലും എന്‍.പി ട്രാവല്‍സിലുമാണ്‌ മോഷണം നടന്നത്‌. ഇവിടെ നിന്ന്‌ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറും മോഷണം പോയിട്ടുണ്ട്‌. ഇന്നുരാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ മോഷണം നടന്ന വിവരം കടയുടമകള്‍ അറിയുന്നത്‌. ഇന്നലെ രാത്രിയിലാകാം മോഷണം നടന്നതെന്നാണ്‌ സൂചന. പരപ്പനങ്ങാടി പോലീസ്‌ സ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി.

മോഷണം നടന്ന ഈ കടകള്‍ക്ക്‌ സമീപമായി പിറകില്‍ താനൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിന്റെ ഓടുകള്‍ ഇളക്കിമാറ്റിയാണ്‌ മോഷ്ടക്കാള്‍ കടകളുടെ അകത്ത്‌ പ്രവേശിച്ചത്‌.

വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി തെളിവെടുത്തു.

 വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തുന്നു
വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തുന്നു

ഇന്നലെ കനത്ത മഴയും കാറ്റുമായതിനാല്‍ സ്ഥിരമായ ജംഗ്‌ഷനുകളില്‍ ഉണ്ടാകാറുള്ള ഓട്ടോറിക്ഷകളും നേരത്തെ ഓട്ടം നിര്‍ത്തിയതില്‍ പൂര്‍ണമായും ആളൊഴിഞ്ഞ നിലയിലായിരുന്നു നിരത്ത്‌.