പരപ്പനങ്ങാടിയില്‍ ജീപ്പ്‌ മറിഞ്ഞു ;അപകടം നടന്നത്‌ ടാങ്കര്‍ ലോറിക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടെ

Story dated:Wednesday August 12th, 2015,12 21:pm
sameeksha sameeksha

parappanangadi copyപരപ്പനങ്ങാടി: പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ ജീപ്പ്‌ മറിഞ്ഞ്‌ യാത്രക്കാര്‍ക്ക്‌ പരിക്ക്‌. ഇന്ന്‌ രാവിലെ പതിനൊന്നു മണിയോടെ അയപ്പന്‍കാവ്‌ വളവിന്‌ സമീപ്‌ അപകടം ഉണ്ടായത്‌. ചാലിയത്തു നിന്നും വണ്ടൂരേക്ക്‌ പോവുകയായിരുന്ന ജീപ്പ്‌ എതിരെ വന്ന ടാങ്കര്‍ ലോറിക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടയില്‍ റോഡരികിലെ വലിയ കുഴിയിലേക്ക്‌ മറിയുകയായിരുന്നു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഓടിക്കൂടിയ നാട്ടുകരാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. റോഡരികല്‍ കാടുമൂടുക്കിടക്കുന്ന വലിയ കുഴിയാണ്‌ അപകടത്തിന്‌ കാരണമായത്‌. ഇവിടെ കാടു പിടിച്ചു കിടക്കുന്നതിലാല്‍ ഡ്രവര്‍മാര്‍ക്ക്‌്‌ കുഴിയുള്ളതായി അറിയാത്തത്‌ വലിയ അപകടങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ നാട്ടകാര്‍ പറഞ്ഞു.