പരപ്പനങ്ങാടി കോടതിയില്‍ കവര്‍ച്ചാശ്രമം,വിരലടയാള വിദഗ്ദ്ധര്പരിശോധിച്ചു

parappanangadi court theftപരപ്പനങ്ങാടി: ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞദിവസം രാത്രി കവര്‍ച്ചാശ്രമംനടന്നു. യാതൊരുവിധ തെളിവുകളും അവശേഷിപ്പിക്കാതെയാണ് കവര്‍ച്ച സംഘം രക്ഷപ്പെട്ടത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.

ജൂനിയര്‍ സൂപ്രണ്ടിന്‍റെ മുറിയുടെയും തൊണ്ടിസാധനങ്ങള്‍സുക്ഷിക്കുന്ന മുറിയുടെയുടെ വാതിലുകള്‍ തുറന്നിട്ട നിലയിലാണ്. ജെ.എസിന്റെ മേശകുത്തിതുറന്നിട്ടുണ്ട്. എന്നാല്‍ റിക്കാര്‍ഡ് റൂമിലേക്ക് കടക്കാന്കഴിഞ്ഞിട്ടില്ല.  ഇവിടെ  വര്‍ഷങ്ങള്‍ക്കുമുമ്പ്നടന്ന മോഷണത്തില്‍തൊണ്ടിസാധനങ്ങള്‍നഷ്ട്ടപെട്ടിരുന്നു.ഇതിനെ ത്ടര്‍ന്നു ജീവനക്കാര്‍ക്കെതിരെ നടപടിഎടുത്തിരുന്നു. എന്തൊക്കെയാണ്നഷ്ട്ടപെട്ടതെന്നു വിശദമായ പരിശോധനക്ക് ശേഷമേ വ്യക്തമാകുകയുള്ളൂ.

പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു .