പരപ്പനങ്ങാടി പഞ്ചായത്ത്‌ നാളികേര ഉല്‍പാദക ഫെഡറേഷന്‍ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു

coconut federation parappananagdiപരപ്പനങ്ങാടി: ഉള്ളണം മുണ്ടയംകാവില്‍ ആരംഭിച്ച പഞ്ചായത്ത്‌ നാളികേര ഉത്‌പാദക ഫെഡറേഷന്‍ ഓഫീസിന്റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു നിര്‍വഹിച്ചു. കര്‍ഷകസെമിനാര്‍ ഉല്‍ഘാടനം വൈസ്‌ പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ ജമാല്‍ നിര്‍വഹിച്ചു.

പി പി കുഞ്ഞാവഹാജി അധ്യക്ഷനായ ചടങ്ങില്‍ ഡോ.കുഞ്ഞാലി, വി പി കെ കോയ ഹാജി, സി ടി അബ്ദുള്‍ നാസര്‍, നാസര്‍ കോട്ട, പി പി ബാപ്പു, എം അബൂബക്കര്‍ ഹാജി, മേലെവീട്ടില്‍ ഹൈദര്‍ഹാജി എന്നിവര്‍ സംസാരിച്ചു.