Section

malabari-logo-mobile

വിദ്യഭ്യാസ വായപ നല്‍കാന്‍ സഹകരബാങ്കുകള്‍ക്കും സാധിക്കണം പികെ അബ്ദുറബ്ബ്‌

HIGHLIGHTS : പരപ്പനങ്ങാടി: വിദ്യാര്‍ത്ഥി കളുടെ ഉന്നത പഠനത്തിനു വായ്‌പ നല്‍കുന്നതിന്‌ വന്‍കിട പണമിടപാട്‌ സ്ഥാപനങ്ങളും വാണിജ്യബാങ്കുകളും സാങ്കേതിക തടസ്സങ്ങളുന്നയി...

parappanangadi co-operative bankപരപ്പനങ്ങാടി: വിദ്യാര്‍ത്ഥി കളുടെ ഉന്നത പഠനത്തിനു വായ്‌പ നല്‍കുന്നതിന്‌ വന്‍കിട പണമിടപാട്‌ സ്ഥാപനങ്ങളും വാണിജ്യബാങ്കുകളും സാങ്കേതിക തടസ്സങ്ങളുന്നയിക്കുകയും താല്‌പര്യം കാണിക്കാതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക്‌ സാധിക്കണമെന്നും വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌ പറഞ്ഞു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ സഹകരണ ബാങ്ക്‌ ആയിരം വിദ്യാര്‍ത്ഥികള്‍ക്കുള്ള പലിശ രഹിതസൈക്കിള്‍ വിതരണം ചെയ്‌തു സംസാരിക്കുകയായിരുന്നു അദേഹം.

ബാങ്ക്‌ പ്രസിഡന്റ്‌ എം എ കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു മത്സ്യബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ ജില്ലാ ബാങ്ക്‌ ഡയറക്ടര്‍ കെ കെ നഹ, പി കെ ജമാല്‍, അലി തെക്കേപ്പാട്ട്‌, എന്‍ പി ഹംസക്കോയ, വേലായുധന്‍, പാലക്കണ്ടി വേലായുധന്‍, വിനോദ്‌, ടി ഗിരീഷ്‌, ജയദേവന്‍, എ പി ഹംസ, അഡ്വ.മുഹമ്മദ്‌ ഹനീഫ, അബ്ദു ആലുങ്ങല്‍, എ വി സാദാശിവന്‍, കെ പി താമിക്കുട്ടി, ജമീല എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!