Section

malabari-logo-mobile

അരമണിക്കൂര്‍ മഴയില്‍ പരപ്പനങ്ങാടിയിലെ റോഡുകളില്‍ പകുതിയും വെള്ളത്തിലായി

HIGHLIGHTS : പരപ്പനങ്ങാടി: ഇന്ന് വൈകീട്ട് നാലുമണിയോടെ പെയ്ത കനത്ത മഴയില്‍ പരപ്പനങ്ങാടിയിലെ പടിഞ്ഞാറുഭാഗത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കനത്ത ഇടിയും മിന്നല...

maza...പരപ്പനങ്ങാടി: ഇന്ന് വൈകീട്ട് നാലുമണിയോടെ പെയ്ത കനത്ത മഴയില്‍ പരപ്പനങ്ങാടിയിലെ പടിഞ്ഞാറുഭാഗത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കനത്ത ഇടിയും മിന്നലുമടക്കം 35 മിനിറ്റ് നേരം മാത്രമാണ് മഴപെയ്തത്. പരപ്പനങ്ങാടി ടൗണില്‍ നിന്ന് പടിഞ്ഞാറോട്ട് പോകുന്ന നമ്പുളം റോഡ്, ടെലഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ്, എന്‍സിസി റോഡ്, വി പി അച്യുതന്‍ റോഡ് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത രീതിയില്‍ വെള്ളം പൊന്തിയത്. ഈ റോഡുകള്‍ക്കിരുവശത്തുമുള്ള നിരവധി വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. അഞ്ചപ്പുരയില്‍ ഓടകള്‍ നിറഞ്ഞ് മാലിന്യങ്ങളടക്കം റോഡിലേക്ക് പരന്നൊഴുകിയത് കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

പല പഞ്ചായത്ത് റോഡുകളിലും സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്ക് വാഹനങ്ങള്‍ കയറ്റുന്നതിന് ഡ്രൈനേജുകള്‍ മണ്ണിട്ടടച്ചതും അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണവും വെള്ളമുയരാന്‍ കാരണമായിട്ടുണ്ട്.

sameeksha-malabarinews

 

ഫോട്ടോ കടപ്പാട്: Ashif Mohammed(pattanath)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!