യാത്രക്കാര്‍ പാളം മുറിച്ചുകടക്കുന്നത് കുറ്റകരമാണ് ;അത് ജനറല്‍ മാനേജര്‍ക്ക്‌ ബാധകമല്ല

unnamed (2) copyപരപ്പനങ്ങാടി: ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് യാത്രക്കാര്‍ പാളം മുറിച്ച് കടക്കുന്നത് അപകടകരവും കുറ്റകരവുമാണ്’ എന്ന് എപ്പോഴും ഓര്‍മിപ്പിക്കാറുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ജനറല്‍ മാനേജരും പരിവാരങ്ങളും പരപ്പനങ്ങാടിയിലെത്തിയപ്പോള്‍ ഈ നിയമമെല്ലാം കാറ്റില്‍ പറന്നു.

പരപ്പനങ്ങാടിയിലാണ് ഫൂട്ട് ഓവര്‍ബ്രിഡ്ജ് ഇല്ലാത്തതു കാരണം സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍് രാഗേഷ് മിശ്രയ്ക്ക് തന്നെ പാളം മുറിച്ച് പ്ലാറ്റ്‌ഫോറത്തിലേക്ക് വലിഞ്ഞുകയറേണ്ട അവസ്ഥയുണ്ടായത്. എന്നാല്‍ ഫൂട്ടോവര്‍ ബ്രിഡ്ജിന്റെ ആവശ്യകത മനസിലാക്കിയിട്ടും ഇതെ കുറിച്ചൊരു ഉറപ്പുനല്‍കാന്‍ ജിഎം തയ്യാറായില്ല. പരപ്പനങ്ങാടി ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയ പ്രഖ്യാപനം വന്നതാണെന്നും അതിന്റെ നടപടികളൊന്നും ഇതുവരെ ആയില്ലെന്നും പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകും ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം മുറപോലെ നടക്കുമെന്ന പതിവു പല്ലവി തന്നെയായിരുന്നു ജിഎമ്മിന്റെ വക ലഭിച്ചത്. ഏറെക്കാലമായുള്ള നിരവധി ആവശ്യങ്ങള്‍ ഇദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു ഉറപ്പും നല്‍കുവാന്‍ അദേഹം തയ്യാറായില്ല.