Section

malabari-logo-mobile

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസ്; 10പേര്‍ റിമാന്‍ഡില്‍; 7പേര്‍ക്ക് ജാമ്യം

HIGHLIGHTS : പരപ്പനങ്ങാടി : മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പ്രതികളായ 17 പേരില്‍ 7 പേര്‍ക്ക് ജാമ്യം ലഭിച്ചു. 10 പേര...

parappanangadi police stationപരപ്പനങ്ങാടി : മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പ്രതികളായ 17 പേരില്‍ 7 പേര്‍ക്ക് ജാമ്യം ലഭിച്ചു. 10 പേരെ റിമാന്‍ഡ് ചെയ്തു. തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്ത് പൊന്നാനി ജയിലിലേക്കയച്ചത്.

ഒരു കേസില്‍പ്പെട്ട യുവാവിനെ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ധിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ വളയുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും, കല്ലേറിലും പോലീസ് സ്‌റ്റേഷന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

sameeksha-malabarinews

ജാമ്യം ലഭിച്ചവര്‍ സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. റിമാന്‍ഡിലായവര്‍ ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമാണ്. ഇവര്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം അനേ്വഷണ ഉദേ്യാഗസ്ഥനായ താനൂര്‍ സിഐയുടെ മുമ്പാകെ ഹാജരാകുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!