ഹാന്‍സും പാന്‍പരാഗും പിടികൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് നടത്തിയ റെയഡില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന്‍സും പാന്‍പരാഗും പിടികൂടി.
വേങ്ങര പഞ്ചായത്ത് ഓഫീസിനു പിറകുവശത്തുള്ള കടകളില്‍ നിന്നാണ് ഇവ പിടികൂടിയത് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്..
ഇതേ തുടര്‍ന്ന് കടയുടമ ചന്ദ്രബോസിനെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.