പരപ്പനങ്ങാടിയല്‍ കടല്‍ക്ഷോഭം തുടരുന്നു

Story dated:Wednesday June 24th, 2015,10 30:am
sameeksha sameeksha

parappananangdi beach 1 copyപരപ്പനങ്ങാടി: കലിഅടങ്ങാടത്ത കടലിന്റെ സംഹാര താണ്ഡവം തുടരുകയാണ്‌. ഭീതിസൃഷ്ടിക്കുന്ന കൂറ്റന്‍ തിരമാലകള്‍ മത്സ്യതൊഴിലാളി കുടിലിലേക്ക്‌ അടിച്ചുകയറുകയാണ്‌. ഇന്നലെ ആലുങ്ങല്‍ കടപ്പുറത്ത്‌ അഞ്ച്‌ കുടുംബങ്ങളെകൂടി മാറ്റി താമസിപ്പിച്ചു. മൂന്ന്‌ കുടുംഹങ്ങളെ ഇന്നലെ മാറ്റി താമസിപ്പിച്ചിരുന്നു.സദ്ദാംബീച്ച്‌, പുത്തന്‍കടപ്പുറം, ചാപ്പപ്പടി, ജാറത്തിങ്ങല്‍, ആലുങ്ങല്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്‌.parappanangadi beach 2 copy

പറമ്പില്‍ ബഷീര്‍,പ.അബ്ദുള്ളക്കുട്ടി, എസ്‌ പി കോയമോന്‍, ഐ പി സുഹറാബി, കെ പി കോയമോന്‍ എന്നിവരുടെ കുടുംബങ്ങളാണ്‌ ബന്ധുവീടുകളിലേക്ക്‌ താമസം മാറ്റിയത്‌. കടലാക്രമണത്തില്‍ ഇന്നലെയും നിരവധി തെങ്ങുകള്‍ കടപുഴകി വീണു.