പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

തേഞ്ഞിപ്പലം: രോഗിയുമായി പോവരുകയായിരുന്ന ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തേഞ്ഞിപ്പലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നെടുമ്പാശേരിയില്‍ നിന്നും രോഗിയേയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നവഴി എതിരെ വന്ന ലോറി ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ ആംബുലന്‍സ് പൂര്‍ണമായി തകര്‍ന്നു. അതെസമയം വാഹനത്തിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Related Articles