പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത ആര്‍ക്കുവേണ്ടി?

പരപ്പനങ്ങാടി : കാല്‍നടയാത്രക്കാരുടെ ഏറെ കാലത്തെ മുറവിളക്കൊടുവില്‍ നിര്‍മിച്ച പരപ്പനങ്ങാടി റെയില്‍വേ അടിപ്പാതയുടെ പ്രയോജനം ആര്‍ക്ക്?.
പരപ്പനങ്ങാടിയില്‍ റെയില്‍വേ ഗെയിറ്റ് അടച്ചുപൂട്ടി മേല്‍പ്പാലം വന്നതോടെ ഏറെ ദുരിതത്തിലായത് ഇതുവഴി കടന്നുപോയിരുന്ന കാല്‍നടയാത്രക്കാരായിരുന്നു. ദിവസവും ആയിരിക്കണക്കിന് പേരായിരുന്നു ഇതുവഴി കടന്നുപോയിരുന്നത്. പരപ്പനങ്ങാടിയില്‍ സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവിടെ പാളം മുറിച്ച് കടക്കേണ്ടിവന്നത്. ഇതോടെ അപകടങ്ങളും പതിവായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു. ഇതേ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും നടത്തി അക്ഷീണ പരിശ്രമത്തിനൊടുവില്‍ റെയില്‍വേ
ഗെയിറ്റ് ഉണ്ടായിരുന്ന ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ അടിപ്പാത നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകകയായിരുന്നു.
ഇപ്പോള്‍ അടിപ്പാതയുടെ നിര്‍മ്മാണപ്രവര്‍ത്തി 90% പുര്‍ത്തിയയതുമുതല്‍ കാല്‍നടയാത്രക്കാര്‍ക്ക് പുറമെ ബൈക്കുകളും ഓട്ടോറിക്ഷകളും ഇതുവഴി കടന്നുപോകാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് റെയില്‍വേ അടിപ്പാതയുടെ കവാടങ്ങള്‍ ഇരുമ്പ് കാലുകള്‍ ഉപയോഗിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. . എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കാല്‍നടയാത്രക്കാര്‍ക്ക് നിര്‍മ്മിച്ച പാത മുഴുവന്‍ ബൈക്ക് യാത്രക്കാര്‍ കയ്യേറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പാതിയില്‍ കേബിളുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടടി വീതിയുള്ള സ്ലാബിന് മുകളിലുടെ ഞെങ്ങിഞെരുങ്ങിയാണ് നടക്കുന്നത്. ആരെങ്ങിലും യഥാര്‍ത്ഥ വഴി ഉപയോഗിച്ചാല്‍ ബൈക്കുകള്‍ ഇടിക്കുമെന്നുറപ്പ്.
ഈ അവസ്ഥക്ക് അറുതിവരുത്താന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണെന്ന് നാട്ടുകാര്‍ ആവിശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണം ലഭ്യമാകില്ലെന്നാണ് ഇവരുടെ പക്ഷം.