Section

malabari-logo-mobile

പരപ്പനങ്ങാടി ടോള്‍ സമരപന്തല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കം

HIGHLIGHTS : പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനെതിരെ ജനകീയ സമിതി സമരം നടത്തിവരുന്ന സമരപന്തല്‍ പൊളിച്ചുനീക്കാന്‍ അധികൃതര്‍ നടപടി തുടങ്...

parappanangadi toll 1പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനെതിരെ ജനകീയ സമിതി സമരം നടത്തിവരുന്ന സമരപന്തല്‍ പൊളിച്ചുനീക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. ഇതിന്റെ മുന്നോടിയായി സമരപന്തല്‍ 24 മണിക്കൂറിനകം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് റവന്യു അധികൃതര്‍ സമരക്കാര്‍ക്ക് നോട്ടീസ് നല്‍കി. നെടുവ വില്ലേജ് ഓഫീസറാണ് സമരസമിതി കണ്‍വീനര്‍ പ്രൊഫ.ഇ പി മുഹമ്മദാലിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുസ്ലിംലീഗും കോണ്‍ഗ്രസ്സും ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി സംഘടനകളും സാമൂഹിക സാംസ്ക്കാരിക സംഘടനകളും ചേര്‍ന്നാണ് ഈ സമരം നടത്തിവരുന്നത്. സമരം 200 ദിവസം പിന്നിട്ടുകഴിഞ്ഞു. അടുത്ത ദിവസം അന്വേഷി പ്രസിഡന്റ് അജിത സമരത്തെ അഭിവാദ്യം ചെയ്യാനിരിക്കെയാണ് സമര പന്തല്‍ പൊളിക്കാനുള്ള റവന്യു അധികൃതരുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.

sameeksha-malabarinews

കേരളത്ത്ില്‍ വളരെ ജനശ്രദ്ധയാകര്‍ഷിച്ച ബിഒടി വിരുദ്ധ സമരങ്ങളിലൊന്നാണ് പരപ്പനങ്ങാടിയിലെ ടോള്‍വിരുദ്ധസമരം. സമരം ശക്തമായതോടെ പിരിവ് ദീര്‍ഘ കാലമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് എംഎല്‍എ അടക്കമുള്ളവരുടെ ശക്തമായ സമ്മര്‍ദ്ദം മൂലം ടോള്‍പിരിവ് പുനരാരംഭിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ട്ുണ്ട്.

ഗാന്ധിയന്‍ രീതിയില്‍ നടന്നുവരുന്ന സമരത്തെ ഹീനമായ രീതിയില്‍ നേരിടാനുള്ള ഭരണകൂടത്തിന്റെ നീക്കം ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്നും ജനാധി്പത്യലോകത്ത് അഭിപ്രായം പറയാനുള്ള മൗലികാവകാശലംഘനം കൂടിയാണിതെന്ന് സമരസമിതി പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!