പരപ്പനങ്ങാടിയില്‍ കാറ്റില്‍ വീട് തകര്‍ന്നു

veedu പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കാറ്റില്‍ വീട് തകര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഓടിട്ട വീട് പൂര്‍ണ്ണമായും നിലം പൊത്തി. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ആവിയില്‍ ബീച്ചിലെ മുതുട്ടിക്കല്‍ സക്കരിയ്യയും കുടുംബവുമാണ് രക്ഷപ്പെട്ടത്. കൊച്ചുകുട്ടിയടക്കമുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിക്കേറ്റ സക്കരിയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി.