പാലക്കാട്‌ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരിച്ചു

saidalaviതാനൂര്‍: പാലക്കാട്‌ പറളിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരിച്ചു. മകന്‌ പരിക്ക്‌. ഒഴൂര്‍ കോറാട്‌ പുത്തൂര്‍ സൈതലവി(50) ആണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ 1.15 ഓടെയാണ്‌ അപകടം നടന്നത്‌. സൈതലവിയുടെ മകന്‍ മുഹമ്മദ്‌ എന്ന മാനു(32) ഗുരുതരപരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

നാട്ടിലെ കടയിലേക്ക്‌ പഴങ്ങള്‍ കൊണ്ടുവരുന്നതിനായി പോയതായിരുന്നു ഇരുവരും. പറളിയില്‍ വെച്ച്‌ ലോറിയുമായി കൂട്ടിയിടിച്ചാണ്‌ അപകടം സംഭവിച്ചത്‌. മൂഹമ്മദാണ്‌ വാഹനം ഓടിച്ചിരുന്നത്‌. സെയ്‌തലവി സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം സൈതലവിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ കോറാട്‌ ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചു.

ഭാര്യ: നഫീസ. മക്കള്‍: മഹറൂഫ്‌, തൗഫീഖ്‌, നസീമ, സാജിദ,നജ്‌മ. മരുമക്കള്‍: ഷാഹുല്‍ ഹമീദ്‌, സൈനുദ്ദീന്‍, ഷഫീഖ്‌, ഫാത്തിമ.