ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണം പിണറായി

Story dated:Saturday July 29th, 2017,04 48:pm

കോഴിക്കോട്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയെ പങ്കെടുപ്പിക്കുന്നതിനായി കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോഖല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംവിധാനം ഉപയോഗിച്ച് ചിത്രക്ക് അവസരമൊരുക്കണം. ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനമടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ പി യു ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നിലപാടെടുത്തിരുന്നു. പി യു ചിത്രയെ ടീമിലുള്‍പ്പെടുത്തണമെന്ന ഇടക്കാല ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി അത്‌ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന ആവശ്യം മുഖ്യമന്ത്രി ഉയര്‍ത്തിയിരിക്കുന്നത്.