Section

malabari-logo-mobile

ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു

HIGHLIGHTS : റിയോ ഡി ജെനീറോ: കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട് മാരക്കാന സ്റ്റേഡിയത്തില്‍ റിയോ ഒളിമ്പിക്‌സ് ദീപശിഖ തെളിഞ്ഞു. ബ്രസീലിയന്‍ മ...

olympicsറിയോ ഡി ജെനീറോ: കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട് മാരക്കാന സ്റ്റേഡിയത്തില്‍ റിയോ ഒളിമ്പിക്‌സ് ദീപശിഖ തെളിഞ്ഞു. ബ്രസീലിയന്‍ മുന്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലെ ഡി ലിമയാണ് ദീപശിഖ തെളിച്ചത്. ദീപശിഖ തെളിയിക്കാന്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെയെ ആണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്ഷണിച്ചത്. എന്നാല്‍ യുഎസ് കമ്പനിയുമായി കരാറുളളതിനാല്‍ സ്‌പോണ്‍സര്‍മാരോട് ആലോചിച്ചു മാത്രമേ തീരുമാനിക്കാവൂ എന്നാണ് പെലെ മറുപടി നല്കിയത്. ദീപശിഖ തെളിയിക്കാന്‍ തനിക്ക് സന്തോഷമേ ഉളളൂ എന്നും നിലവില്‍ ഒളിംപിക് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ തീരുമാനിച്ച ഒരു യാത്ര ഒഴിവാക്കേണ്ടിവരുമെന്നുമാണ് പെലെ നല്‍കിയ മറുപടി നല്‍കിയതോടെയാണ് ലിമയുടെ കൈകളില്‍ ദീപശിഖ എത്തിയത്.

ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമായി ബ്രസീലിലെ മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്‌സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെയും മാത്രമല്ല പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൗതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി റിപ്പോര്‍ട്ടറും ഈ ആവേശത്തില്‍ പങ്കുചേരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!