മന്ത്രവാദത്തിന്റെ മറവില്‍ ബലാത്സംഗം: ഒരാള്‍ അറസ്റ്റില്‍

Untitled-1 copyപൊന്നാനി:  27 കാരിയായ യുവതിയുടെ വയറുവേദന മാറാന്‍ മന്ത്രവാദചികിത്സ നല്‍കാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയത കേസില് ഒരാള്‍ പിടിയില്‍.

കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പിലാക്കില്‍ സയ്യിദ് മുഹമ്മദലി ജിഫ്രി തങ്ങള്‍ ആണ് (47) ആണ് അറസ്റ്റിലായത്. പൊന്നാനി സിഐ എംകെ മനോജ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ 2013 ഡിസംബറിലാണ് കേസിനാസപദമായ സംഭവം. പൊന്നാനി വെളിയങ്കോട്ടെ ഒരു യുവതിയുടെ മാറാത്ത വയറുവേദന മാറ്റി തരാമെന്ന് മുഹമ്മദലി ജിഫ്രിതങ്ങള്‍ വാക്കു നല്‍കി. ഇതിനായി ഏര്‍വാഡിയില്‍ പോകണമെന്ന് യുവതിയെ ധരിപ്പിച്ചു. തുടര്‍ന്ന് ജിഫ്രിതങ്ങള്‍ക്കൊപ്പം ഏര്‍വാഡിക്കു പോയ യുവതിയെ പാലക്കാട്ടെ ഒരു ലോഡ്ജിലും, പല വീടുകളിലുമായി മാറി മാറി താമസിച്ചു പലതവണ പീഡിപ്പിച്ചു.

മണ്ണാര്‍ക്കാട്, പൊന്നാനി, താനൂര്‍, വെട്ടിച്ചിറ എന്നിവിടങ്ങളിലും മന്ത്രവാദത്തിന്റെ പേരില്‍ വീടുകള്‍ കയറിയ ഇത്തരം തട്ടിപ്പുകള്‍ നടത്തയതായി പോലീസ് പറഞ്ഞു. പ്രതിയെ പൊന്നാനി കോടതി റിമാന്റ് ചെയ്തു