ഓണം ആഘോഷിക്കൂ; ഉത്തരവാദിത്തത്തോടെ; സിറ്റി പോലീസ്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Story dated:Monday August 24th, 2015,05 40:pm

Untitled-1 copyതിരുവനന്തപുരം: ഓണക്കാലത്ത്‌ അപകടം ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം സിറ്റി പോലീസ്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തടസമുണ്ടാക്കുന്നതരത്തിലുള്ള വാഹന പാര്‍ക്കിംഗ്‌ ഒഴിവാക്കി പോലീസ്‌ നിര്‍ദ്ദേശിച്ചിട്ടുള്ള ഇടങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യണം. കാല്‍നടയാത്രക്കാര്‍ക്ക്‌ റോഡില്‍ മുന്തിയ പരിഗണന നല്‍കണം. പാര്‍ക്ക്‌ ചെയ്യുന്ന വാഹനത്തില്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിക്കരുത്‌. അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടുവാനുള്ള മൊബൈല്‍ നമ്പര്‍ പാര്‍ക്ക്‌ ചെയ്യുന്ന വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. ചുറ്റുപാടും ശ്രദ്ധിച്ച്‌ മാത്രം നടക്കണമെന്നും പോലീസ്‌ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക്‌ തിരക്കിനിടയില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കൈവശമുള്ള സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം. പോക്കറ്റടിക്കും, മാലമോഷണത്തിനുമെതിരെ കരുതിയിരിക്കണം. ഓണത്തോടനുബന്ധിച്ച്‌ നഗരം പൂര്‍ണമായും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റുള്ളവര്‍ക്ക്‌ ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കുക. കടല്‍ക്ഷോഭമുള്ളതിനാല്‍ കടലില്‍ ഇറങ്ങുകയൊ, കുളിക്കുകയൊ ചെയ്യരുത്‌. വീട്‌ പൂട്ടി യാത്രപോകുന്നവര്‍ വിവരം ക്രൈം സ്റ്റോപ്പര്‍ നമ്പര്‍-1090, കണ്‍ട്രോള്‍റൂം-നമ്പര്‍ 100 എന്നിവയിലൊ അടുത്തുള്ള പോലീസ്‌ സ്റ്റേഷനിലൊ അറിയിക്കണം. പൊതുജനങ്ങള്‍ക്ക്‌ ഏത്‌ സമയത്തും പോലീസിന്റെ സേവനം ലഭ്യമായിരിക്കുമെന്നും സിറ്റി പോലീസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ സഞ്‌ജയ്‌ കുമാര്‍ അറിയിച്ചു.