ഒമാനില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ സൂറിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികളും ഒരു ഒമാന്‍ പൗരനും മരിച്ചു. മലപ്പുറം ഒളവട്ടം സ്വദേശി ഫിന്‍സാര്‍, തിരുവല്ല സ്വദേശികളായ അനില്‍ ജോയ്, ഷിബു സാമുവല്‍ എന്നീ മലയാളികളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കൊടുവള്ളി സ്വദേശി ഇക്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് സൂറിലെ ദലീലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.