ഒള്ളക്കന്‍ കുടുംബസംഗമം നടത്തി

ph-1 (4)വെന്നിയൂര്‍: ഒള്ളക്കന്‍ കുടുംബത്തിന്റെ പ്രഥമ സംഗമം വഖഫ്‌ ബോര്‍ഡ്‌്‌ ചെയര്‍മാന്‍ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഒള്ളക്കന്‍ റസാഖ്‌ ഹാജി ചെമ്മാട്‌ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പികെ അബ്ദുറബ്ബ്‌ മുഖ്യാതിഥിയായി. സാദിഖ്‌ ഒള്ളക്കന്‍ റിപോര്‍ട്ട്‌ അവതരിപ്പിച്ചു. സുലൈമാന്‍ മേല്‍പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബത്തിലെ തലമുതിര്‍ന്നവരെയും ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തികളെയും വ്യത്യസ്ഥ മേഖലകളില്‍ അംഗീകാരം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. കലാവിരുന്നിന്‌ സലീം കോടത്തൂര്‍, റബീഉള്ള,നുബ എന്നിവര്‍ നേതൃത്വം നല്‍കി. ഒള്ളക്കന്‍ കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒള്ളക്കന്‍ ഫാമിലി ട്രസ്റ്റ്‌ രൂപീകരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.