എന്‍എസ്എസിന് തീരുമാനമെടുക്കാന്‍ ആര്‍ജ്ജവമുണ്ട്; ആരുടെയും നട്ടെല്ല് കടമെടുക്കില്ല; സുകുമാരന്‍ നായര്‍

16-sukumaran-nairകൊച്ചി : എന്‍എസ്എസിന് ഏതുവിഷയത്തിലും തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവമുണ്ടെന്നും അതിന് ആരുടെയും നട്ടെല്ല് കടമെടുക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാനുള്ള എന്‍എസ്എസിന്റെ അജണ്ടക്ക് തന്നെ കരുവാക്കി എന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ എന്‍എസ്എസ് ആവശ്യപ്പെടുന്ന മുന്നോക്ക സംവരണം ദേവസ്വം നിയമങ്ങളില്‍ സമ്മതിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.