Section

malabari-logo-mobile

എന്‍എസ്എസിനേയും നേതൃത്വത്തേയും ആക്ഷേപിച്ചവരെ പുച്ഛത്തോടെ തള്ളികളയും;സുകുമാരന്‍ നായര്‍

HIGHLIGHTS : പെരുന്ന : കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കടുത്ത പ്രതിഷേധവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ സുധീരന്‍ ക്...

16-sukumaran-nairപെരുന്ന : കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കടുത്ത പ്രതിഷേധവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ സുധീരന്‍ ക്യൂ തെറ്റിച്ച് അതിക്രമിച്ച് കയറിയെന്നും ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയാണ് മന്നം സമാധി സന്ദര്‍ശിച്ചതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസിനേയും നേതൃത്വത്തേയും ആക്ഷേപിച്ചവരെ പുച്ഛത്തോടെ തള്ളികളയുന്നു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുധീരനേക്കാള്‍ വലിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വന്നിട്ടുണ്ടെന്നും അന്നൊന്നും പാലിക്കാത്ത മര്യാദകള്‍ സുധീരന്‍ കണക്കിലെടുത്തിട്ടില്ലെന്നും എന്‍എസ്എസ് നേതൃയോഗം അഭിപ്രായപ്പെട്ടു.

sameeksha-malabarinews

വിഎം സുധീരനെയും, വിഡി സതീശനെയും നോക്കിയല്ല എന്‍എസ്എസിന്റെ രാഷ്ട്രീയമെന്നും എന്‍എസ്എസ് കോണ്‍ഗ്രസ്സിനെതിരല്ല പകരം സുധീരനെതിരാണെന്നും കോണ്‍ഗ്രസ്സിനെതിരെ നിലപാട് എടുക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!