എന്‍ ശ്രീനിവാസന്‍ രാജിവെക്കണം; സുപ്രീം കോടതി

N_Srinivasanദില്ലി: എന്‍ ശ്രീനിവാസന്‍ ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് സുപ്രീം കോടതി. ശ്രീനിവാസന്‍ തുടരുന്നിടത്തോളം കേസില്‍ നിഷ്പക്ഷ അനേ്വഷണം ഉണ്ടാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. സ്വയം ഒഴിഞ്ഞില്ലെങ്കില്‍ മാറ്റാന്‍ ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ഐപിഎല്‍ വാതുവെപ്പ് കേസ് പരിഗണിച്ചപ്പോഴാണ് കേസനേ്വഷണം സുഗമമായി നടത്താന്‍ ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഒത്തുകളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

ശ്രീശാന്ത് ഉള്‍പ്പെടെ കേസില്‍ 6 ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണമുയര്‍ന്ന ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് മുകുള്‍ മുഗ്ദല്‍ കമ്മറ്റി കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് കോടതി എന്‍ ശ്രീനിവാസന്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ സുപ്രിം കോടതിയുടെ ഈ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ താന്‍ ഇല്ലെന്ന് എന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.