Section

malabari-logo-mobile

അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി ഇന്ന് അവസാനിക്കും

HIGHLIGHTS : ഡല്‍ഹി: അസാധുവാക്കിയ പഴയ 500, 1000 നോട്ടുകൾ ഉപയോഗിക്കാവുന്നതിന്‍റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കും. നോട്ടുകൾക്ക് വിലക്കേര്‍പ്പെടുത്തിയപ്പോൾ ഇ...

ഡല്‍ഹി: അസാധുവാക്കിയ പഴയ 500, 1000 നോട്ടുകൾ ഉപയോഗിക്കാവുന്നതിന്‍റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കും. നോട്ടുകൾക്ക് വിലക്കേര്‍പ്പെടുത്തിയപ്പോൾ ഇവ റെയിൽ‌വേ ടിക്കറ്റ് കൗണ്ടറുകളിലും പെട്രോൾ പമ്പുകളിലും ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. സംസ്ഥാന സർക്കാരിനു കീഴിലെ ചില വകുപ്പുകളിലും അസാധു നോട്ടുകൾ സ്വീകരിക്കാൻ അനുമതി നല്‍കിയിരുന്നു. അതും ഇന്ന് അവസാനിക്കും.

ജലക്കരം, കെഎസ്ആർടിസി ബസ് ടിക്കറ്റ്, വൈദ്യുതി നിരക്ക് എന്നിവയ്ക്കു നാളെ മുതൽ പുതിയ നോട്ടുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ട്രഷറി വഴി ഫീസുകളും നികുതികളും അടയ്ക്കാനും നാളെ മുതല്‍ പഴയനോട്ട് സ്വീകരിക്കില്ല. കേന്ദ്രസർക്കാർ ഇളവ് കൂടുതൽ ദിവസത്തേക്കു നീട്ടിയാൽ സംസ്ഥാന സർക്കാർ സേവനങ്ങൾക്ക് അത് ബാധകമാകും. നാളെ മുതല്‍ ബാങ്കുകളില്‍ മാത്രമേ അസാധു നോട്ടുകൾ സ്വീകരിക്കുകയുള്ളൂ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!