ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ല ദേവസ്വം മന്ത്രി

download-2കോഴിക്കോട്:  ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖ നടത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും മന്ത്രി വ്യക്തമാക്കി

ക്ഷേത്രങ്ങള്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രമാണെന്നും വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ശാഖയും ആയുധപരിശീലനവും ആര്‍എസ്ഏസ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രഭരണസമിതകളുടെ അനുവാദത്തേടെയാണ് ശാഖാപ്രവര്‍ത്തനും നടത്തുന്നതെന്നും അല്ലാത്തത് ദേവസ്വം ബോര്‍ഡിനിടപെടാമെന്നും ബിജെപി സംസ്ഥാന ജനറല്‍ സക്രട്ടറി എടി രമേശ് പ്രതികരിച്ചു.