ദുല്‍ഖറിനൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹം;നിത്യ മേനോന്‍

untitled31ഗോസിപ്പുകള്‍ക്ക്‌ ഒരു കുറവുമില്ലാത്ത സിനിമാ ലോകത്ത്‌ ഏറെ ഗോസിപ്പ്‌ കേള്‍ക്കേണ്ടി വന്ന താര ജോഡികളാണ്‌ നിത്യാ മേനോനും ദുല്‍ഖര്‍ സല്‍മാനും. എന്നാല്‍ ഗോസിപ്പുകാര്‍ പറയുന്നത്‌ പറഞ്ഞോട്ടെ അത്‌ തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ്‌ ഇക്കാര്യത്തില്‍ ഇരുവരും കൈകൊണ്ടത്‌. എന്നാല്‍ ഇപ്പോള്‍ നിത്യ മേനോന്‍ തനിക്ക്‌ ദുല്‍ഖറിനൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുന്നു.

ഇരുവരും ഒന്നിച്ചഭിനയിച്ച 100 ഡെയ്‌സ്‌ ഓഫ്‌ ലവ്‌ എന്ന ചിത്രം ഡബ്ബ്‌ ചെയ്‌ത്‌ തെലുങ്കില്‍ റിലീസ്‌ ചെയ്യുകയാണ്‌. ഈ ചിത്രത്തിന്റെ പ്രമോഷന്‌ സംസാരിക്കവെയാണ്‌ ദുല്‍ഖറിനൊപ്പ അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടാണെന്നും അതുകൊണ്ട്‌ തന്നെ കൂടുതല്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും നിത്യ പറഞ്ഞത്‌.

ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയ ഉസ്‌താദ്‌ ഹോട്ടല്‍ എന്ന ചിത്രത്തിലാണ്‌ ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്‌. പിന്നീട്‌ മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയിലും ജാനൂസ്‌ മുഹമ്മദിന്റെ 100 ഡെയ്‌സ്‌ ഓഫ്‌ ലവ്വിലും അഭിനയിച്ചു.