മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ കൊല്ലപ്പെട്ടു

riyadhറിയാദ്‌ :മലപ്പുറം ജില്ലയിലെ നിലമ്പുര്‍ സ്വദേശിയായ യുവാവ്‌ സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലപ്പെട്ടു. നിലമ്പുര്‍ രാമംകുത്ത്‌ തണ്ടുപാറയില്‍ വീരാന്‍ഹാജിയുടെ മകന്‍ ഷെരീഫ്‌(30) ആണ്‌ മരിച്ചത്‌. ജോലി സ്ഥലത്ത്‌ വെച്ച്‌ ഒപ്പം ജോലി ചെയ്‌തിരുന്ന ബംഗ്ലാദേശ്‌ സ്വദേശികളുടെ മര്‍ദ്ധനമേറ്റാണ്‌ മരിച്ചതെന്നാണ്‌ വിവരം. കൊലപ്പടെുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നതായി സൂചനയുണ്ട്‌.

ഇവരുമായി ഷെരീഫ്‌ പത്ത്‌ ദിവസം മുന്‍പും തര്‍ക്കമുണ്ടായിരുന്നെന്നും സംഭവത്തിന്‌ ശേഷം ഷെരീഫിനെ സുലൈലയിലെ മറ്റൊരു ക്യാമ്പിലേക്ക്‌ മാറ്റിയിരുന്നു. അവിടെ വെച്ച്‌ ഷെരീഫിന്‌ വീണ്ടും മര്‍ദ്ധനമേല്‍ക്കുകയും മരണം സംഭവിക്കുയും ചെയ്യുകയായിരുന്നു. വിവാഹിതനായ ഷെരീഫിന്‌ ഒരു മകനുമുണ്ട്‌.