ഭാരതപ്പുഴയില്‍ കാണാതായ രണ്ട് തിരൂര്‍ സ്വദേശികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

images (1) copyimages (1) copyimages (1) copyimages (1) copy

തിരൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലു യുവാക്കളില്‍ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടു. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരൂര്‍ നടുവിലങ്ങാടി സ്വദേശി നാസറിന്റെ മകന്‍ അനസിന്റെ(21) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ പുളിക്കല്‍ ഹംസയുടെ മകന്‍ അഫ്‌സലി(20)നായുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുളിക്കല്‍ സെയ്ദലവിയുടെ മകന്‍ ആദില്‍, മുഹമ്മദിന്റെ മകന്‍ നസീബ് എന്നിവര്‍ രക്ഷപ്പെട്ടു.

ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് സുഹൃത്തുക്കളായ നാലുപേരും ഭാരതപ്പുഴയിലെ നിളാ പാര്‍ക്കിനു സമീപം കുളിക്കാനിറങ്ങിയത്. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അനസിന്റെ മൃതദേഹം കണ്ടെടുത്തത്.

Share news
error: Content is protected !!
Scroll to Top