ഫഹദ് ഫാസില്‍ നസ്രിയ വിവാഹം നാളെ

fahad nazriyaമലയാളത്തിന്റെ സ്വന്തം ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ താരം നസ്രിയ നസീമും നാളെ വിവാഹിതരാകുന്നു.

നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം. 24 ന് വൈകീട്ട് 6.30 മുതല്‍ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ സല്‍ക്കാരം.

ചടങ്ങിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.തങ്ങള്‍ക്ക് സ്വകാര്യത അനുവദിക്കണമെന്ന് ഫഹദിന്റെ പിതാവ് ഫാസില്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വിവാഹത്തിനായി ഫഹദ് മണിരത്‌നത്തിന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് വീട്ടിലെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top