കേരള എന്‍.ജി.ഒ.യൂണിയന്‍ വനിതാ സബ്‌കമ്മററി ജൈവകൃഷി ഉദ്‌ഘാടനം

Ngo Union Jaiva krishi -udghadanamപാശ്ചാത്യ രാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്ന പച്ചക്കറികളുടേയും മറ്റ്‌ ഭക്ഷ്യവസ്‌തുക്കളുടേയും ഗുണനിലവാരവും കീടനാശിനികളുടെ അളവും പരിശോധിക്കുവാന്‍ നമ്മുടെ രാജ്യത്ത്‌ നിരവധി സംവിധാനങ്ങളുണ്ട്‌. എന്നാല്‍ നമ്മുടെ സ്വന്തം നാട്ടിലെ ജനങ്ങള്‍ ആരോഗ്യസംരക്ഷണത്തിന്‌ ഇത്തരം മാര്‍ഗ്ഗങ്ങ ളൊന്നും തന്നെ സ്വീകരിക്കുന്നില്ല. അതുകൊണ്ട്‌ തന്നെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന കീടനാശിനിക ളുടെ കൊടുംവിഷം നിറഞ്ഞ പച്ചക്കറികള്‍ അന്യായവില കൊടുത്ത്‌ നമുക്ക്‌ ഉപയോഗിക്കേണ്ടി വരുന്നു. പച്ചക്കറിയുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിച്ചുകൊണ്ട്‌ മാത്രമേ വിപണിയിലെ വിഷാംശം നിറഞ്ഞ പച്ചക്കറികളെ നമ്മുടെ അടുക്കളയില്‍ നിന്ന്‌ അകറ്റാനാവൂ. നമ്മുടെ തന്നെ പണം കൊടുത്ത്‌ അനാരോഗ്യവും രോഗവും വീട്ടിലേക്ക്‌ വാങ്ങിക്കൊണ്ട്‌ പോകുന്നത്‌ അവസാനിപ്പിക്കേണ്ടിയിരിക്കു ന്നു. അല്ലെങ്കില്‍ താമസം വിനാ കേരളം മാരകരോഗികളേക്കൊണ്ട്‌ നിറയുന്ന അവസ്ഥ സംജാതമാകും. സ്വന്തം കുടുംബത്തെ മാരകരോഗങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നതിനും മഹത്തായ കാര്‍ഷികസം സ്‌കാരം അന്യം നിന്ന്‌ പോകാതിരിക്കുന്നതിനും സാധ്യമായ എല്ലാ വീടുകളിലും സ്വന്തമാവശ്യത്തി നുള്ള കായ്‌കറികള്‍ കൃഷി ചെയ്യേണ്ടതുണ്ട്‌. ഇതിന്റെ ഭാഗമായി കേരള എന്‍.ജി.ഒ.യൂണിയന്‍ വനിതാ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ ഇത്‌ പ്രാവര്‍ത്തികമാക്കുകയാണ്‌, വനിതാ സബ്‌കമ്മററി നേതൃത്വത്തിലുള്ള ജൈവകൃഷിസംരംഭം കേരള എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.സുന്ദര്‍രാജന്‍ മലപ്പുറം എസ്‌.പി.ഓഫീസിലെ ജീവനക്കാരിയായ അര്‍ച്ചനക്ക്‌ വിത്തുകള്‍ നല്‍കിക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.ജിഒ.എ മുന്‍ സംസ്ഥാന സെക്രട്ടറിയും റിട്ട. കൃഷി ഓഫീസറുമായ ഇ.എ.ജലീല്‍ കൃഷിയുടെ വ്യാപനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള കൃഷി രീതിക ളെക്കുറിച്ചും പ്രവര്‍ത്തകര്‍ക്ക്‌ ക്ലാസ്‌ നല്‍കി. ജില്ലാ പ്രസിഡന്റ്‌ ടി.എം ഋഷികേശന്‍ അധ്യക്ഷനായി. ജില്ലാ വനിതാ സബ്‌കമ്മററി കണ്‍വീനര്‍ കെ,പി.പുഷ്‌പ സ്വാഗതവും സോഫിയ.ബി.ജെയിന്‍സ്‌ നന്ദിയും പറഞ്ഞു.