വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ജി സാറ്റ്​ -17 നിൽ സി-ബാൻഡും എസ്​-ബാൻഡും വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തും.

സൗത്ത്​ അമേരിക്കൻ തീരത്തെ ഫ്രഞ്ച്​ ടെറിട്ടറി  ഗയാനയിലെ കൗരു സ്​പേസ്​ പോർട്ടിൽ നിന്നാണ്​ വിക്ഷേപണം നടന്നത്​.​ യൂറോപ്പി​​െൻറ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്​പേസ്​ ഫ്ലൈറ്റ്​ VA238 ആണ്​ ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ചത്​.