ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

തേഞ്ഞിപ്പലം:ദേശീയപാത ഇടിമുഴിക്കൽ സ്പിന്നിങ് മില്ലിനു സമീപം നാനൊ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ വീട്ടമ്മ മരിച്ചു.പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടി വലക്കണ്ടി ചെറിയേരി കുന്നത്‌ ഷംസുദീന്റെ ഭാര്യ ആയിശ (47) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആണ് അപകടം ഉണ്ടായത്.

ഭർത്താവിനും മകൻ മുഹ്സിനും ഒപ്പം കാറിൽ പോവുന്നതിനിടെയാണ് അപകടം. ക്കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ആണ്‌ മരിച്ചത്. ചേളാരി ഭാഗത്ത് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന നനോ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന മിനി ടിപ്പർ ലോറിയുമായി ക്കൂടിയിടിക്കുകയായിരുന്നു. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച കാർ വെട്ടിപൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ഷെമീന മറ്റൊരു മകളാണ്.മരുമക്കൾ ഗഫൂർ,നൗഫീല