കാര്‍ഷിക,ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രിയുടെ ബജറ്റ് അവതരണം

ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതുബജറ്റ് അവതരിപ്പിച്ചു തുടങ്ങി. കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയും കൃഷിയും ശക്തിപ്പെടുത്തും. ഉല്‍പാദന ചെലവിലേക്കാള്‍ 50 ശതമാനം അധികം വില കര്‍ഷകര്‍ക്ക് ലഭ്യമാകും. പ്രഖ്യാപിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. കാര്‍ഷിക വായിപ്പകള്‍ക്കായി 11,80,000 കോടി നല്‍കും. ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.

ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ഇതിനുവേണ്ടി 500 കോടി രൂപ വകയിരുത്തും. ജൈവ കൃഷിക്ക് പ്രാമുഖ്യം നല്‍കും

ജിഎസ്ടി നിലവില്‍ വന്നതോടെ പരോക്ഷ നികുതി സമ്പ്രദായം ലളിതമായെന്ന് മന്ത്രി അവകാശപ്പെട്ടു.

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ ശരാശരി 7.5 ശതമാനം വളര്‍ച്ച കൈവരിച്ചതായും. എട്ട് ശതമാനത്തിലധികം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദേഹം വ്യക്തമാക്കി.