ഓഹരി വിപണിയില്‍ മുന്നേറ്റം

BSE62--621x414മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 140 പോയിന്റ് ഉയര്‍ന്ന് 29,240 നു മുകളിലാണു വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 8,840 നു മുകളിലാണു വ്യാപാരം നടക്കുന്നത്.

917 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 517 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. സെസ സ്‌റ്റെര്‍ലൈറ്റ്, എസ് ബി ഐ, ഹിന്‍ഡാല്‍കോ, സിപ്ല, എച്ച് ഡി എഫി സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, ടാറ്റ പവര്‍, ഇന്‍ഫോസിസ്, ഹീറോ, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

വ്യവസായ വികസനത്തിനു മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയിലെ നേട്ടത്തിനു കാരണമായി വിദഗ്ധര്‍ ചൂട്ടിക്കാട്ടുന്നത്. ഒപ്പം പ്രമുഖ കമ്പനികള്‍ മൂന്നാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കിയതും വിപണിയില്‍ വാങ്ങലിനു കാരണമായി.