മുംബൈയില്‍ വന്‍ തീപിടുത്തം;2 പേര്‍ മരിച്ചു;1000 വീടുകള്‍ കത്തി നശിച്ചു

mumbaiമുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. കാന്തിവാലിയില്‍ ദാമു നഗര്‍ ചേരി പ്രദേശത്താണ്‌ തീപിടുത്തമുണ്ടായത്‌. തീപിടുത്തത്തില്‍ രണ്ട്‌ പേര്‍ മരിച്ചതായാണ്‌ പ്രാഥമിക വിവരം. ആയിരത്തോളം വീടുകള്‍ കത്തി നശിച്ചു. തീപിടുത്തത്തിനിടയില്‍ ഒന്നില്‍കൂടുതല്‍ തവണ സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ്‌ സ്‌ഫോടനശബ്ദമുണ്ടായതെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.

അപകടസ്ഥലത്ത്‌ പതിനാറ്‌ അഗ്നിശമനാ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌. ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ്‌്‌ തീപിടുത്തമുണ്ടായത്‌.

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്‌ക്കരമായിരിക്കുകയാണ്‌.