മുക്കത്ത്‌ സഹോദരങ്ങളെ ആക്രമിച്ച സാദാചാരഗുണ്ടകള്‍ക്കെതിരെ വധശ്രമത്തിന്‌ കേസ്‌.

mukkamമുക്കം: പ്ലസുടു വിദ്യാര്‍ത്ഥിനിയായ സഹോദരിയോട്‌ റോഡില്‍ നിന്ന്‌ സംസാരിച്ച സഹോദരനെയും വിദ്യാര്‍ത്ഥിനിയേയും സദാചാര ഗുണ്ടകള്‍ ക്രുരമായി മര്‍ദ്ധിച്ചു. ഈ സംഭവത്തില്‍ പോലീസ്‌ ആക്രമണം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു. മുക്കം ആനയാംകുന്ന്‌ സ്വദേശികളായ പൊയിലില്‍ സവാദ്‌(19), പട്ടര്‍ചോല മിര്‍ഷാദ്‌(23) എന്നിവര്‍ക്കെതിരിെയാണ്‌ പോലീസ്‌ കേസടെത്തിരിക്കുന്നത്‌. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

വെള്ളിയാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌. ആനയാംകൂന്ന്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടുവിദ്യാര്‍ത്ഥിനായ സഹോദരിയോട്‌ ബൈക്ക്‌ നിര്‍ത്തിയിട്ട്‌ സംസാരിക്കകയായിരുന്ന വലിയപറമ്പ്‌ എടത്തില്‍ അബ്ദുസലാമിനും(24) സഹോദരിക്ക്‌ നേരിയും ആക്രമണമുണ്ടായത്‌. പെണ്‍കുട്ടിയോട്‌ റോഡരികില്‍ നിന്ന്‌ പരസ്യമായി സംസാരിച്ചു എന്നകുറ്റമാരോപിച്ചാണ്‌ പ്രതികള്‍ ഇവരെ ആക്രമിച്ചത്‌.

മര്‍ദ്ധനത്തില്‍ അബ്ദുസലാമിന്റെ തലയിലും പുറത്തും അടിയേറ്റിട്ടുണ്ട്‌. ബൈക്കിന്റെ താക്കോല്‍ മുക്കില്‍ കുത്തിക്കയറ്റി മുറിവേല്‍പ്പിച്ചിട്ടുണ്ട്‌. ആക്രമണം തടയാനെത്തിയ പെണ്‍കുട്ടിയെ സംഘം ചവിട്ടിവീഴ്‌ത്തുകയായിരുന്നു.

സദാചരാപോലീസിങ്ങിനെതിരെ സമൂഹം കൈക്കൊള്ളുന്ന നിസ്സംഗമായ പ്രതികരണാണ്‌ കേരളത്തില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധക്കാനിടയാക്കുന്നത്‌.