മൃണാളിനി സാരാഭായ്‌ അന്തരിച്ചു

Choreographers_14496443238പ്രമുഖ നര്‍ത്തകി മൃണാളിനി സാരാഭായ്‌ അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ ബുധനാഴിചയാണ്‌ അവരെ അഹമ്മദാബാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പ്രമുഖ ശാസ്‌ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ ഭാര്യയാണ്‌. നര്‍ത്തകി മല്ലികാ സാരാഭായ്‌ മകളാണ്‌.

പാലക്കാട്‌ ആനക്കരയിലെ വടക്കത്ത്‌ തറവാട്ടില്‍ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥിന്റെയും മകളായാണ്‌ മൃണാളിനി ജനിച്ചത്‌. നര്‍ത്തകി എന്നതിനു പുറമെ എഴുത്തുകാരി, സംഘാടക, സാമൂഹ്യപ്രവര്‍ത്തക തുടങ്ങിയ നിലകളിലും മൃണാളിനി സാരാഭായ്‌ ശ്രദ്ധേയയാണ്‌.

ദര്‍പ്പണ അക്കാദമി ഓഫ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സിന്റെ സ്ഥാപകയാണ്‌. 1965 പത്മശ്രീയും 1992 ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.