മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം; പ്രതിഷേധവുമായി വിവിധ സംഘടനകള്‍

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേവനയുടെ നേതൃത്വത്തില്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രിതിഷേധിച്ച് വിവിധ സംഘടനകള്‍ മറൈന്‍ ഡ്രൈവില്‍ വ്യാഴാഴ്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഇടത്​ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ  ഇരിപ്പ്​ സമരവും കിസ്​ ഒാഫ്​ ലവി​െൻറ നേതൃത്ത്വത്തിൽ കുട ചൂടി പ്രേമം എന്ന പരിപാടിയും സംഘടപ്പിക്കും​. കെ.എസ്​.യു ഉൾപ്പടെയുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകളും ​മറൈൻ ​​​ഡ്രൈവിൽ പ്രതിഷേധവുമായെത്തും ഇതിന്​ പുറമെ കൊച്ചിയിലെ വിവിധ കോളജുകളിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും നടക്കും.

വനിത ദിനത്തില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ നടപ്പാതയിലിരുന്ന യുവതീയുവാക്കളെ പ്രകടനമായത്തെിയ ശിവസേന പ്രവര്‍ത്തകര്‍ ചൂരൽ കൊണ്ട്​ അടിച്ചോടിച്ചത്​. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ‘പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക,  മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തുക’ എന്ന ബാനറുമായി പ്രകടനമായത്തെിയ ഇരുപത്തിയഞ്ചോളം ശിവസേന പ്രവര്‍ത്തകരാണ് മറൈന്‍ഡ്രൈവിന്‍െറ വടക്കേ അറ്റത്തുള്ള അബ്ദുല്‍ കലാം മാര്‍ഗ് വാക്വേയില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ അടിച്ചോടിച്ചത്.