പരപ്പനങ്ങാടിയില്‍ വീണ്ടും സാദാചാരപോലീസിങ്ങ്‌: യുവാവിനും യുവതിക്കും നേരെ കയ്യേറ്റ ശ്രമം


പരപ്പനങ്ങാടി:MORAL ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനും യുവതിക്കും നേരെ സദാചാരവാദികളുടെ കയ്യേറ്റശ്രമം. ഇന്ന്‌ ഉച്ചക്ക്‌ രണ്ട്‌ മണിയോടെയാണ്‌ സംഭവം.

നഗരമധ്യത്തിലെ ഒരു ഹോട്ടലില്‍ നിന്ന്‌ ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങിയ ഇരുവരെയും ഒരു സംഘം വളയുകയായിരുന്നു. വ്യത്യസ്‌ത മതത്തില്‍ പെട്ട രണ്ടും പേരും എങ്ങിനെയാണ്‌ ഒരുമിച്ച്‌ ബൈക്കില്‍ യാത്രചെയ്യുകയും ഭക്ഷണം കഴിക്കുകയെന്നും ചോദിച്ചായിരുന്നു ഇവരുടെ കയ്യേറ്റം ഇതിനിടെ ചിലര്‍ യുവതിയെ എങ്ങിനെയാണ്‌ നീ അന്യമതസ്ഥനൊപ്പം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുകയെന്നും ബൈക്കില്‍ കയറിയാല്‍ മുഖമടിച്ച്‌ തിരിക്കുമെന്ന്‌ ഭീഷണിപ്പെടുത്തകയും ചെയുന്നുണ്ടായിരുന്നു പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെയും മതത്തിന്റ കാര്യം പറഞ്ഞ്‌ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.

ഇതിനിടെ ചിലര്‍ യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു

തുടര്‍ന്ന്‌ ബസ്സ്‌ കയറാനായി സ്റ്റാന്‍ഡിലെത്തിയെ യുവതിയെ പിന്‍തുടര്‍ന്നെത്തിയ സംഘം അവിടെവെച്ചും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തുവത്രെ.

രണ്ടു വര്‍ഷം മുന്‍പ്‌ പരപ്പനങ്ങാടി ബീവറേജസ്‌ ഔട്ട്‌ലെറ്റില്‍ ക്യു നിന്ന ഭര്‍ത്താവിനൊപ്പം നിന്നതിന്‌ യുവതിക്ക്‌ നേരെ സദാചാര വാദികളുടെ കയ്യേറ്റമുണ്ടായത്‌ കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.