മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ല; കരീന കപൂര്‍

Untitled-1 copyമലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് ബോളിവുഡ് നായിക കരീന കപൂര്‍. കരീന മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കവെയണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്.

പ്രിയദര്‍ശന്‍ നിര്‍മ്മിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലാണ് കരീന നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ താനിപ്പോള്‍ മലയാള സിനിമയില്‍ അഭിനിയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കരീന പറഞ്ഞു.

ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമമാണ് കരീന മലയാള സിനിമയിലെത്തെുന്ന വാര്‍ത്ത നല്‍കിയത്. പ്രിയദര്‍ശന്റെ 3 ബോളിവുഡ് ചിത്രങ്ങളില്‍ നായികയായ കരീന പ്രിയദര്‍ശന്‍ വിളിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്തയുടെ അടിസ്ഥാനം.