യുവജനപ്രസ്ഥാനങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളി മോഹന്‍ലാല്‍ ഫാന്‍സ്

ലാലേട്ടനെ തൊട്ടാല്‍ തലവെട്ടും
കൊച്ചി കഴിഞ്ഞ എ.എം.എം.എ ജനറല്‍ബോഡിയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റടുത്തതിന് ശേഷം ആദ്യമായി എടുത്ത തീരുമാനം ബലാത്സംഗക്കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുക എന്നതായിരുന്നു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ രൂക്ഷമായി പ്രതികരണമാണ് കേരളത്തിന്റെ നാനാകോണില്‍ നിന്നും ഉയര്‍ന്നുവന്നത്.

ദിലീപിനെ തിരിച്ചെടുത്തത് മോഹന്‍ലാല്‍ പ്രസിഡന്റായ സ്ഥാനമേറ്റ ഉടനെയെടുത്ത തീരുമാനമായതുകൊണ്ട് അദ്ദേഹത്തിന് നേരേയും പ്രതികരണം ശക്തമായിരുന്നു. എഐവൈഎഫും, യൂത്തുകോണ്‍ഗ്രസ്സും, മഹിളകോണ്‍ഗ്രസ്സും മോഹന്‍ലാലിന്റെ കോലം കത്തിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്കെതിരെയാണ് തെറിവിളിയും കൊലവിളിയുമായി ലാല്‍ഫാന്‍സുകാര്‍ രംഗത്തെത്തിയത്.

നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഗതാഗതം മുടക്കിയായിരുന്നു ലാല്‍ ഫാന്‍സിന്റെ കൊലവിളി പ്രകടനം. മോഹന്‍ലാല്‍ നെഞ്ചിലെ റോസാപ്പുആണെന്നും തൊട്ടുകളിച്ചാല്‍ തലവെട്ടുമെന്നുമായിരുന്നു. എഐവൈഎഫുകാരോട് ഇവര്‍ വിളിച്ചുപറഞ്ഞത്.

കൂടാതെ എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലിന്റെ ഫോണില്‍ വിളിച്ച് ഫാന്‍സ് പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ വധഭീഷണി മുഴക്കിയ കോലം കത്തിച്ചതിന് ശരിക്കും കത്തിച്ചുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സജിലാല്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയിലാകട്ടെ ഫാന്‍സുകാര്‍ തെറിവിളിയാല്‍ ആറാടുകയാണ്. കൂടാതെ മമ്മുട്ടിയെ കുറ്റം പറയാത്തതും, ചിലവിഷയങ്ങളില്‍ ഇടപെടുന്നില്ലന്ന ആക്ഷേപങ്ങളുമല്ലാം ഫാന്‍സ്‌കൂട്ടം മോഹന്‍ലാലിന് വേണ്ടി നടത്തുന്നുണ്ട്.

Related Articles