Section

malabari-logo-mobile

മോദിയുടെ  സ്യൂട്ടിന് 1.21 കോടി!

HIGHLIGHTS : ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയ്ക്കുള്ള വിരുന്നു സത്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച, സ്വന്തം പേര് തുന്നിച്ചേര്‍ത്ത സ്യ...

downloadന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയ്ക്കുള്ള വിരുന്നു സത്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച, സ്വന്തം പേര് തുന്നിച്ചേര്‍ത്ത സ്യൂട്ടിന് ലേലത്തുക 1.21 കോടി രൂപയായി ഉയര്‍ന്നു. ഗുജറാത്തില്‍നിന്നുള്ള ബിസിനസുകാരാണ് 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട കോട്ടിന്റെ വില വര്‍ധിപ്പിച്ചത്.

കോട്ട് വിവാദം മോദിയുടെ ഇമേജിനെ സാരമായി ബാധിച്ചതിനു പിന്നാലെയാണ് ഒരു സന്നദ്ധ സംഘടന ഇത് ലേലത്തില്‍ വെച്ചത്. കോട്ടിന്റെ അടിസ്ഥാന ലേല വില 50 ലക്ഷമായിരുന്നു. ഗുജറാത്തില്‍നിന്നുള്ള ബിസിനസുകാരനായ രജുഭായി അഗര്‍വാള്‍ കോട്ടിന്റെ വില 51 ലക്ഷമാക്കി മാറ്റി.

sameeksha-malabarinews

ഗുജറാത്തില്‍നിന്നുള്ള മറ്റൊരു ബിസിനസുകാരനായ സുരേഷ് അഗര്‍വാള്‍ ഒരു കോടി രൂപ വില പറഞ്ഞു. ഗുജറാത്ത് സ്വദേശിയായ രാജേഷ് ജുനേജ എന്ന മറ്റൊരു ബിസിനസുകാരന്‍ 21 ലക്ഷം കൂട്ടി പറഞ്ഞു. ഇതോടെ ഇപ്പോള്‍ ഇതിന്റെ വില 1.21 കോടിയില്‍ എത്തി നില്‍ക്കുകയാണ്.

പ്രധാനമന്ത്രിയെന്ന നിലയിലുള്ള ഒമ്പത് മാസ കാലയളവില്‍ പലയിടങ്ങളില്‍നിന്ന് സമ്മാനമായി ലഭിച്ച മറ്റ് 454 സാധനങ്ങള്‍ കൂടി ലേലത്തിനു വെയ്ക്കുന്നുണ്ട്. ഇത് വിറ്റു കിട്ടുന്ന തുക ഗംഗാ നദിയെ ശുചീകരിക്കാനുള്ള ‘ക്ലീന്‍ ഗംഗ പ്രൊജക്ടിന്റെ ‘ ആവശ്യത്തിന് ഉപയോഗിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!