മോഡിയെ പ്രകീര്‍ത്തിച്ച വാര്‍ത്ത ശരിയല്ല;കതോലിക്ക ബാവ

kolanjeri (1)കോട്ടയം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ കതേലിക്ക ബാവ.

സഭക്ക് രാഷ്ട്രീയ നിലപാടില്ലെന്നും നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ലെന്നും മതസഹിഷ്ണുതയുള്ള ആരെയും സഭ പിന്തുണയ്ക്കുമെന്നും അദേഹം പറഞ്ഞു.

അതെസമയം മോഡിയുടെ ഗുജറാത്ത് വികസന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും ഗുജറാത്തിലെ സഭാ വിശ്വാസികള്‍ക്ക് മോഡിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നാണ് സഭ വിലയിരുത്തുന്നതെന്നും മതസഹിഷ്ണുത പാലിച്ചാല്‍ മോഡി കുഴപ്പമില്ലെന്നും അദേഹം നേരത്തെ പറഞ്ഞിരുന്നു.

സഭയ്ക്ക് സര്‍ക്കാറില്‍ നിന്ന് വേണ്ടത്ര പരിഗണന കിട്ടാത്തതില്‍ സംസ്ഥാന സര്‍ക്കാറിനെ കത്തോലിക്കാ ബാവ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.