മണിയറയില്‍ നിന്ന്‌ വരന്റെ മൊബൈല്‍ മോഷ്ടിച്ചത്‌ അനുജന്‍; പിടിയിലായത്‌ ജേഷ്‌ഠന്‍

പരപ്പനങ്ങാടി: കല്യാണവീട്ടിലെ മണിയറിയില്‍ നിന്ന്‌ മോഷ്ടിച്ച വരന്റെ 20000 രൂപയുടെ മൊബൈല്‍ മൂന്ന്‌ മാസങ്ങങ്ങള്‍ക്ക്‌ ശേഷം കണ്ടെടുത്തു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ വീട്ടില്‍ നിന്നും വിദേശത്തടക്കം പോയി തിരിച്ചുവന്ന സാസംങ്‌ എസ്‌2 പുത്തന്‍ മൊബൈല്‍ മോഷ്ടിച്ച കേസില്‍ മോഷണം നടത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പൂവത്തുംതൊടി സാജിത്തി(26)നെ പോലീസ്‌ തിരയുന്നു. ഈ ഫോണ്‍ കൈവശം വെക്കുകയും സിം നശിപ്പിച്ച്‌ ഉപയോഗിക്കുകയും ചെയത സാജിത്തിന്റെ ജേഷ്‌ഠന്‍ സൈബ്‌സയ്യദി(29) നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

സംഭവത്തെ പറ്റി പോലീസ്‌ പറയുന്നതിങ്ങനെ. മൂന്ന്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ചെട്ടിപ്പടിയിലെ ഒരു കല്യാണവീട്ടിന്റെ മണിയറയില്‍ ചാര്‍ജ്ജിലിട്ടുവെച്ച മൊബൈല്‍ സാജിത്ത്‌ മോഷ്ടിക്കുകയായിരുന്നു, മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇയാള്‍ ഗള്‍ഫിലുള്ള ജേഷ്‌ഠന്‌ അയച്ചുകൊടുത്തു. വിദേശത്തും കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോഴും ഈ മൊബൈല്‍ ഇയാള്‍ ഉപയോഗിച്ചു. തുടര്‍ന്ന്‌ ഫോണ്‍ ട്രേസ്‌ ചെയ്യുന്നുണ്ടോയെന്ന്‌ സംശയം തോന്നിയ ഇയാള്‍ ഈ ഫോണ്‍ തിരൂര്‍ ഗള്‍ഫ്‌ മാര്‍ക്കറ്റിലെ ഒരു കടയില്‍ വില്‍പന നടത്തി. മറ്റൊരു ഫോണ്‍ വാങ്ങി. ഈ കടയില്‍നിന്നും ഈ ഫോണ്‍ രാമനാട്ടുകര സ്വദേശിയായ മറ്റൊരാള്‍ വേടിച്ചു. രാമനാട്ടുകര സ്വദേശി ഈ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സൈബര്‍സെല്‍ വീണ്ടും ഫോണ്‍ ട്രേസ്‌ ചെയ്‌തു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ സൈബ്‌ സയ്യിദ്‌ പിടിയിലാകുന്നത്‌. തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലില്‍ സഹോദരനായ സാജിത്തിന്റെ പങ്ക്‌ പുറത്ത്‌ വരികയായിരുന്നു.

പോലീസ്‌ അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.