അക്വ ഐ 4 + വിപണിയില്‍

Intex-Aqua-i4-Plusവിലകുറഞ്ഞ 5 ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഇന്‍ഡക്‌സ് അക്വ സീരീസില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. മാസങ്ങള്‍ക്ക് മുമ്പ് വിപണിയിലിറക്കിയ അക്വ ഐ 4 ന്റെ നവീകരിച്ച രൂപമാണ് വിപണിയിലിറക്കിയിരിക്കുന്ന അക്വ ഐ 4 +.

1.2 ഗിഗാഹെഡ്‌സിന്റെ ഡ്യുവല്‍ കോര്‍ പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് 512 എംബി റാം കപ്പാസിറ്റിയുണ്ട്. ഇന്റേണല്‍ മെമ്മറി 4 ജിബിയും മെമ്മറി കാര്‍ഡ് പിന്തുണ 32 ജിബി വരെയൂമാണ്.

ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഈ മോഡലിന് 4.2 (ജെല്ലീ ബീന്‍) ഓപ്പറേറ്റിങ്ങ് സിസ്സറ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.. 5ഇഞ്ച് ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 480 x 854 പിക്‌സല്‍ ആണ്. എല്‍ഇഡി ഫാളാഷോടു കൂടിയ 8 മെഗാ പിക്‌സലിന്റെ പ്രധാന ക്യാമറയും ഇതിനുണ്ട്. വീഡിയോ കാളിങ്ങിനായി 1.3 മെഗാ പിക്‌സലിന്റെ മുന്‍ ക്യാമറയാണ് ഇതിനുള്ളത്. 3 ജി, വൈഫൈ, ബ്ലൂ ടൂത്ത്, ജിപിഎസ് തുടങ്ങിയവയാണ് ഇതിന്റെ കണക്റ്റിവിറ്റി ഒപ്ഷനുകള്‍. ഇന്ത്യന്‍ കമ്പനികളുടെ ഇതേ നിലവാരത്തിലുള്ള മറ്റു മോഡലുകള്‍ക്ക് സമാനമായി 2,000 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 6 മണിക്കൂര്‍ സംസാര സമയവും 220 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കാന്‍ ഇതിന്റെ ബാറ്ററിക്ക് ശേഷിയുണ്ട്.

കുറഞ്ഞ വിലക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ എന്ന ഉപഭോക്താവിന്റെ ആഗ്രഹ സഫലീകരണത്തിനായി വിപണിയിലെത്തിയിരിക്കുന്ന ഈ പുത്തന്‍ അക്വഐ 4 + ന്റെ വില 7,600 രൂപയാണ്.