Section

malabari-logo-mobile

മൊബൈല്‍ കമ്പനികള്‍ ഫോണ്‍നിരക്ക് ഉയര്‍ത്തുന്നു

HIGHLIGHTS : കൊച്ചി : സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഫോണ്‍നിരക്ക് ഉയര്‍ത്താനൊരുങ്ങുന്നു. വരുമാന നഷ്ടത്തിന്റെ പേരിലാണ് നിരക്ക് വര്‍ദ്ധന എന്നാണ് കമ്പനികള്‍ പറയ...

indian_woman_mobile_phoneകൊച്ചി : സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഫോണ്‍നിരക്ക് ഉയര്‍ത്താനൊരുങ്ങുന്നു. വരുമാന നഷ്ടത്തിന്റെ പേരിലാണ് നിരക്ക് വര്‍ദ്ധന എന്നാണ് കമ്പനികള്‍ പറയുന്നത്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നേരത്തെ നല്‍കിയ വാഗ്ദാനം അനുസരിച്ചുള്ള സൗജന്യ സേവനങ്ങളും, ഇളവുകളും വെട്ടിച്ചുരുക്കിയും വോയ്‌സ് കോളുകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയും സ്വകാര്യ മൊബൈല്‍ സേവന ദാതാക്കള്‍ കൂടുതല്‍ തുക വാങ്ങുന്നതായാണ് വരിക്കാരുടെ പരാതി.

പ്രതിവര്‍ഷം മിനിറ്റിന് 8-9 ശതമാനം വരെ മൊബൈല്‍ കോള്‍ നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ രാഹുല്‍ ഖുല്ലാര്‍ അറിയിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഖുല്ലാറിന്റെ പ്രസ്താവനക്ക് പ്രമുഖ മൊബൈല്‍ കമ്പനികളെല്ലാം സൗജന്യ സേവനങ്ങള്‍ വെട്ടികുറക്കാന്‍ തുടങ്ങിയിരുന്നു. കോളുകളുടെ ഇളവുള്ള സമയത്തിന്റെ ദൈര്‍ഘ്യവും, കുറഞ്ഞ പാക്കേജ് നിരക്കിലുള്ള സൗജന്യ എസ് എം എസു കളും വെട്ടികുറക്കുന്ന സേവനങ്ങളില്‍ പെടും. ഇപ്പോള്‍ മിനിറ്റിന് 1.2 രൂപയാണ് ട്രായ് നിശ്ചയിച്ച കുറഞ്ഞ നിരക്ക്. ട്രായ് നിശ്ചയിച്ച കുറഞ്ഞ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ മൊബൈല്‍ കമ്പനി ഉടമകള്‍ അധികൃതരില്‍ കടുത്ത സമ്മര്‍ദ്ധം ചെലുത്തുന്നുമുണ്ട്. മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനം കുറവാണെന്നും നിരക്ക് ഉയര്‍ത്തണമെന്നുമാണ് കമ്പനി ഉടമകള്‍ പറയുന്നത്.

sameeksha-malabarinews

മിനിറ്റില്‍ 0.96 പൈസയുടെ അധിക വരുമാനമാണ് വര്‍ഷംതോറും നിരക്ക് കൂട്ടുന്നതിലൂടെ ഓരോ കോളിനും മൊബൈലിന് കമ്പനികള്‍ക്ക് ലഭിക്കുക. ഇന്ത്യയില്‍ മൊബൈല്‍ സേവന വിപണിയുടെ ഭൂരിഭാഗവും കയ്യടക്കിയിട്ടുള്ളത് സ്വകാര്യ കമ്പനികളാണ് ഏതാണ്ട് 88.43 ശതമാനത്തോളം വരും. ഇതില്‍ ഭാരതി എയര്‍ടെല്ലാണ് ഏറ്റവും മുന്നില്‍- വിപണിയുടെ 22.31 ശതമാനം. വോയ്‌സ് കോളുകള്‍ക്ക് ഇളവ് നല്‍കിയിരുന്ന സമയത്തിന്റെ ദൈര്‍ഘ്യം എയര്‍ടെല്‍ വെട്ടികുറച്ചു. താരിഫ് ഉയര്‍ത്തുകയും ചെയ്തു. സൗജന്യങ്ങള്‍ വെട്ടികുറക്കാതെയും നിരക്ക് ഉയര്‍ത്താതെയും പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് മെയ് ഒന്നിന് ഭാരതി എയര്‍ടെല്‍ അധികൃതര്‍ വ്യക്തമാക്കിയത്.

അതേസമയം വിപണിയില്‍ 17.94 ശതമാനം വരിക്കാരുമായി രണ്ടാം സ്ഥാനത്തുള്ള വോഡാഫോണും, മൂന്നാമതുള്ള ഐഡിയാ സെല്ലുലാറും, 13.28 ശതമാനം വരിക്കാരുള്ള റിലയന്‍സുമെല്ലാം നിരക്കുവര്‍ദ്ധനയും, സൗജന്യങ്ങള്‍ നിര്‍ത്തലാക്കലും, രഹസ്യചാര്‍ജ്ജുകള്‍ ഈടാക്കലുമായി രംഗത്തുണ്ട്.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സൗജന്യ സേവനങ്ങളില്‍ 65 ശതമാനമാണ് കുറവ് വരുത്തിയത്. എസ്ടിവി 21 എന്ന പ്ലാനില്‍ സെക്കന്റിന് 1.2 പൈസയായിരുന്നത് 1 പൈസ കൂട്ടിയ റിലയന്‍സ് എസ്ടിവി 45 എന്ന പ്ലാനില്‍ സെക്കന്റിന് ഒരു പൈസയായിരുന്നത് 1.2 പൈസയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൂടാതെ ഇന്റര്‍നെറ്റ് വോയ്‌സ് കോള്‍ സേവനങ്ങള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ആവില്ലെന്നാണ് റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!